ശുചിമുറി ഇല്ലാത്തതിനാല്‍ മലയാലപ്പുഴ ബസ്‌ സ്റ്റാന്റ് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ബസ്‌ സ്റ്റാന്റിന് ശുചിമുറി നിര്‍മ്മിക്കാത്തതിനാല്‍ ബസുകള്‍ കയറുവാനുള്ള അനുമതി നിഷേധിച്ച് മോട്ടോര്‍ വാഹന വകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് നിര്‍മ്മിച്ചതാണ് ഈ ബസ്സ്‌ സ്റ്റാന്റ്. ബസ്സുകള്‍ കയറാതെ വന്നതോടെ ഇവിടം ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഇടമായി മാറി. ലക്ഷങ്ങള്‍ മുടക്കിയാണ് യാര്‍ഡും വെയിറ്റിംഗ് ഷെഡും എല്ലാം നിര്‍മ്മിച്ചത്. എന്നാല്‍ അത്യാവശ്യം വേണ്ട ശുചിമുറി സംവിധാനം മാത്രം ഒരുക്കുവാന്‍ അധികൃതര്‍ മറന്നുപോയി. ശുചിമുറി നിര്‍മ്മാണം ഉടനെ പൂര്‍ത്തിയാക്കുമെന്നാണ് മലയാലപ്പുഴ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.റ്റി.സി ബസുകളും സ്വകാര്യ ബസുകളും മലയാലപ്പുഴയില്‍ എത്തിയാല്‍ പാര്‍ക്ക് ചെയ്യുന്നത് വീതികുറഞ്ഞ റോഡിലാണ്. ഇത് ഗതാഗത തടസ്സത്തിനും കാരണമാകുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...