കൊച്ചി: “Buy 1 Get 1 Free” ഓഫർ പ്രകാരം രണ്ട് ഹണി ബോട്ടിലുകൾ വാങ്ങിയ ഉപഭോക്താവിനെ കമ്പളിപ്പിച്ചുവെന്ന പരാതിയിൽ റിലയൻസ് റീട്ടെയിൽ നഷ്ട പരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം വാഴക്കാലയിൽ പ്രവർത്തിക്കുന്ന റിലയൻസ് സ്മാർട്ട് ഷോപ്പിൽ 2020 ഒക്ടോബർ 24-ന് വാങ്ങിയ ഹിമാലയ തേൻ ഉൽപന്നം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. സുഭമ്മ ഭാസി എന്ന വീട്ടമ്മ “Buy 1 Get 1 Free” ഓഫർ പ്രകാരം രണ്ട് ബോട്ടിൽ ഹണി വാങ്ങുകയും പിന്നീട് ബിൽ പരിശോധിച്ചപ്പോഴാണ് ഓഫർ ലഭിച്ചില്ലെന്ന് ബോധ്യമായത്. സ്റ്റോറിൽ ചെന്ന് പരാതി നൽകിയപ്പോൾ ജീവനക്കാർ ആദ്യം സാങ്കേതിക പിഴവ് എന്ന് പറഞ്ഞെങ്കിലും പ്രശ്നം പരിഹരിക്കാതെ അവരെ അവഹേളിച്ചതായി പരാതിയിൽ പറയുന്നു. എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും ഡി. ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് എതിർ കക്ഷികൾക്ക് ഉത്തരവ് നൽകി. അധികമായി വാങ്ങിയ രൂപ 440 ഉപഭോക്താവിന് തിരിച്ചു നൽകുകയും മാനക്ലേശത്തിന് 10,000/- രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടി.ജി ഗോപിനാഥൻ കോടതിയിൽ ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1