വടകര: കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കടലില്‍ മത്സ്യബന്ധനത്തിന് പോയ പുറങ്കര മനയിലകത്ത് മുട്ടുങ്ങ വളപ്പില്‍ അടിക്കേരി ഉസ്മാന്റെ മകന്‍ അവറാങ്കത്ത് നൗഷാദ് (50) ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെ മത്സ്യബന്ധനത്തിന് പോയ കൊയിലാണ്ടി വളപ്പില്‍ കുറുക്കോത്ത് മഹമൂദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.
നൗഷാദ്, റസാക്ക് മാടാളന്, ആനപറമ്പത്ത് അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് കടലില്‍ പോയത്. മത്സ്യബന്ധനം നടത്തുന്നതിനിടെ കടലില്‍ വീണ നൗഷാദിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: അവറാങ്കത്ത് മറിയോമ്മ, ഭാര്യ: സുഹറ മക്കള്‍. നിഷാദ്, ശര്‍ബിന, റുഫ്‌സിന,മരുമക്കള്‍. ഷംഹാന്‍, അബ്ദുല്‍ മനാഫ്