അനധികൃത സ്വത്ത് സമ്പാദനം : തെലുങ്കാന പോലീസ് ഓഫീസറുടെ 70 കോടി കണ്ടുക്കെട്ടി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്​: തെലങ്കാനയിലെ മുതിര്‍ന്ന പോലീസ്​ ഉദ്യോഗസ്ഥ​ന്‍ അനധികൃതമായി സമ്പാദിച്ച 70 കോടിരൂപയുടെ സ്വത്ത്​ അഴിമതി വിരുദ്ധ ബ്യൂറോ കണ്ടുകെട്ടി. മാല്‍കജ്ഗിരി എ.സി.പി യെല്‍മകുരി നരസിംഹ റെഡ്​ഢിക്കെതിരായ പരാതിയില്‍ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്​ഡിലാണ്​ 70 കോടിയിലധികം വിലവരുന്ന സ്വത്ത് പിടികൂടിയത്.

നരസിംഹ റെഡ്​ഢിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥലങ്ങളിലും നടത്തിയ റെയ്ഡിലാണ്​ വന്‍തുകയുടെ ഭൂസ്വത്ത്​ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്​. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി​ 25 സ്ഥലങ്ങളിലാണ്​ എ.സി.ബി സംഘം റെയ്​ഡ്​ നടത്തിയത്​.

തെലങ്കാനയിലെ ഹൈദരാബാദ്, വാറങ്കല്‍, ജാങ്കോണ്‍, നല്‍ഗോണ്ട, കരീം നഗര്‍ തുടങ്ങിയ ജില്ലകളിലും ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലുമാണ് റെയ്ഡ് നടന്നത്. അനന്തപുരില്‍നിന്ന് 55 ഏക്കര്‍ വരുന്ന കൃഷിഭൂമിയും രണ്ട് വീടുകളും മറ്റ് നിരവധി ഇടങ്ങളില്‍ ഭൂമിയും രണ്ട് ബാങ്ക് ലോക്കറുകളിലായി 15 ലക്ഷം രൂപയും റിയല്‍ എസ്‌റ്റേറ്റിലുള്‍പ്പെടെ നിക്ഷേപം നടത്തയതിന്റെ നിരവധി രേഖകളും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം റെയ്ഡ് തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...