യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ കയ്യൊഴിഞ്ഞ് മുസ്ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ കയ്യൊഴിഞ്ഞ് മുസ്ലിം ലീഗ്. ജോസ് കെ മാണിയുമായി മുസ്ലീംലീഗ് ചര്‍ച്ച നടത്തില്ലെന്ന് പി കെ കുഞ്ഞാലിക്കൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. തെരെഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച കേസിലെ തീരുമാനത്തിന് ശേഷം മുന്നണികളുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം.

ജോസ് കെ മാണി വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ്ണമയും ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് യു ഡി എഫ് . എന്നാല്‍ ജോസ് ജോസഫ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത മുസ്ലീംലീഗും ജോസ് വിഭാഗത്തെ കൈവിട്ട അവസ്ഥയാണ്. വിട്ടുവീഴ്ച ചെയ്യാത്ത ജോസ് കെ മാണിയോടുള്ള നിലപാടില്‍ ഒരു പിന്നോട്ട് പോക്കും വെണ്ടെന്നാണ് മുസ്ലീം ലീഗിന്റെ പക്ഷം. സര്‍ക്കാരിനെതിരെ ആരോപണം ശക്തമായ സാഹചര്യത്തില്‍ ജോസ് വിഭാഗത്തിലെ ഒരു വിഭാഗം എല്‍ഡിഎഫ് പ്രവേശത്തിന് എതിരാണ്. എന്നാല്‍ മറുപക്ഷത്ത് എല്‍ഡിഎഫ് ജോസ് കെ മാണി വിഭാഗവുമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനം വൈകുകയാണ്.

ഹൈക്കമാന്‍ഡ് ഈ പ്രശ്നത്തില്‍ ഇടപെടുമെന്നാണ് ജോസ് കെ മാണി വിഭാഗം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതിനിടെ ചിഹ്നം അനുവദിച്ചുള്ള തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നിയമനടപടികളിലായി നേതൃത്വത്തിന്റെ ശ്രദ്ധ. ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ് അണികളും നേതൃത്വവും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മല്ലശ്ശേരിയില്‍ നിന്ന് യുവതിയെ കാണ്മാനില്ല – ബംഗളുരു കേന്ദ്രീകരിച്ചും അന്വേഷണം

0
പത്തനംതിട്ട : പത്തനംതിട്ട മല്ലശേരി തടത്തില്‍ പുത്തന്‍ വീട്ടില്‍ റ്റി.എസ് രാജുവിന്റെ മകള്‍...

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...

ചോരുന്ന ബസുകൾക്ക് പൂട്ടുവീഴും ; കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ്

0
കാക്കനാട് : മൺസൂൺ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ...