സിപിഎം ബിജെപി ഡീലിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലം – യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

മനാമ: സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി ഉണ്ടാക്കിയ ഒത്തു തീർപ്പിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വയനാട് ലോകസഭ, പാലക്കാട്‌, ചേലക്കര നിയമ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫലമെന്ന് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയെ വർഗീയമായി ചേരി തിരിച്ചു അപമാനിക്കുന്ന പ്രവണതക്കുള്ള ശക്തമായ പ്രതികരണമായിരിക്കും വയനാട്ടിൽ ഉണ്ടാകുക എന്നും പ്രസംഗികർ ചൂണ്ടികാട്ടി. കൂടാതെ വയനാട് ദുരന്തത്തോട് മുഖം തിരിച്ചു നിന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് കൂടിയായിരിക്കും ഈ ഉപതിരഞ്ഞെടുപ്പ് ഫലം എന്നും കൺവെൻഷൻ വിലയിരുത്തി. മനാമ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബഹ്‌റൈനിലെ കെഎംസിസി, ഒ ഐ സി സി സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ ഗ്ലോബൽ ഒ ഐ സി സി അംഗം ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു.

ദുബായ് കെഎംസിസി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈൻ ഒ ഐ സി സി പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും അഷ്‌റഫ്‌ കാട്ടിൽപ്പീടിക നന്ദിയും പറഞ്ഞു. വില വർധനവിലൂടെയും അഴിമതി നിറഞ്ഞ ഭരണത്തിലൂടെയും ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണ കൂടങ്ങളുടെ നെറികേടിനെതിരെയും വർഗീയ കൂട്ടുകെട്ടിനെതിരെയുമുള്ള അതിശക്തമായ താക്കീത് നൽകുന്ന ഭൂരിപക്ഷം യു ഡി എഫ് സാരഥികൾക്ക് നൽകി അവരെ വിജയശ്രീലാളിതരാക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.

കെഎംസിസി ആക്ടിങ് പ്രസിഡന്റ് സലീം തളങ്കര, ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി സംഘടന വിഭാഗം ജനറൽ സെക്രട്ടറി മനു മാത്യു, കെഎംസിസി ട്രഷറർ കെ പി മുസ്തഫ, ഒഐസിസി ട്രഷറർ ലത്തീഫ് ആയഞ്ചേരി, ഗഫൂർ കൈപ്പമംഗലം, കുട്ടൂസ മുണ്ടേരി, അസൈനാർ കളത്തിങൽ, റസാഖ് മൂഴിക്കൽ, ഫൈസൽ കണ്ടീതാഴ, സജിത്ത് വെള്ളികുളങ്ങര (നൗക ബഹ്‌റൈൻ ) കെഎംസിസി ജില്ലാ നേതാക്കളായ ഇസ്ഹാഖ് കോറോത്ത്‌,
ഇഖ്ബാൽ താനൂർ, ഇൻമാസ് ബാബു, റഷീദ് ആറ്റൂർ ഒഐസിസി വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, ഒഐസിസി ജില്ലാ നേതാക്കളായ ജാലീസ് കെ.കെ,
റംഷാദ് ഐയ്ലക്കാട്, സൽമാനുൽ ഫാരീസ്, എന്നിവർ ആശംസ നേർന്നു സംസാരിച്ചു. കെഎംസിസി സംസ്ഥാന നേതാക്കളായ ഷഹീർ കാട്ടമ്പള്ളി, എൻ. അബ്ദുൾ അസീസ് ഒഐസിസി നേതാക്കളായസുനിൽ ചെറിയാൻ, സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്, പ്രദീപ്‌ മേപ്പയൂർ, ജവാദ് വക്കം, നസിം തൊടിയൂർ, ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, സന്തോഷ്‌ കെ നായർ, അലക്സ്‌ മഠത്തിൽ, സിജു പുന്നവേലി, സുരേഷ് പുണ്ടൂർ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി എന്നിവർ നേതൃത്വം നൽകി. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...