പത്തനംതിട്ട : സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനപ്രതിനിധികള്‍ മാത്രമല്ല ഉദ്യോഗസ്ഥരും ജനസേവകരാണ്. ഒരു ഓഫീസിന്റെ മികവ് അതിന്റെ കെട്ടിടത്തിന്റെ ഭംഗിയില്‍ അല്ല അവിടെ എത്തുന്ന ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തിലൂടെയാണ് വിലയിരുത്തുന്നത്.
പച്ചക്കറികളുടെ വില വര്‍ദ്ധനവ് തടയുന്നതിനും വിഷരഹിത പച്ചക്കറികള്‍ ലഭിക്കുന്നതിനും വീട്ടുവളപ്പില്‍ കഴിയുന്നത്ര പച്ചക്കറികള്‍ കൃഷി ചെയ്യണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇതിന് വേണ്ട സഹായം നല്‍കണമെന്നും മന്ത്രി പറഞ്ഞു. വള്ളിക്കോട് കരിമ്പ് ഉത്പാദന സംഘത്തിന്റെ നേത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയായി നിര്‍മിച്ച വള്ളിക്കോട് ശര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായരുടെ കയ്യില്‍ നിന്നും വാങ്ങി മന്ത്രി വിപണന ഉദ്ഘാടനം നിര്‍വഹിച്ചു. കോന്നി കൃഷി സംഘത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള മൂന്ന് ഓഫീസുകള്‍ ആണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന നാടാണ് കോന്നി. ലോകത്ത് മറ്റ് ഭാഗങ്ങളില്‍ അപൂര്‍വമായി ലഭിക്കുന്നതും ഏറെ സാധ്യതകള്‍ ഉള്ളതുമായ കോലിഞ്ചി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സബ്സിഡി ഉള്‍പ്പടെ ഉള്ള സഹായകരമായ നടപടികള്‍ കൃഷി വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, ക്ഷീര വികസന ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം നിര്‍മിച്ചിരിക്കുന്നത്.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, വി.റ്റി അജോമോന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി ഈശോ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുളസിമണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍ പ്രമോദ്, പ്രസന്ന രാജന്‍, ശ്രീകല നായര്‍, സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, എം.വി. അമ്പിളി, പ്രവീണ്‍ പ്ലാവിളയില്‍, ആര്‍.ദേവകുമാര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനിത്ത്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം വി.ശങ്കര്‍, പ്രമാടം സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു അനില്‍, അസി.എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ വി.എസ് ബിന്ദു, കൃഷി വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത അലക്സാണ്ടര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. താര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033