Friday, December 13, 2024 5:52 pm

മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് വേട്ടയാടി കൊന്ന സംഭവത്തിൽ ഒരാൾ കൂടി കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂച്ചക്കുളത്ത് വന മേഖലയോട് ചേർന്ന ജനവാസമേഖലയിൽ മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് വേട്ടയാടി കൊന്ന സംഭവത്തിൽ ഒരാൾ വടശേരിക്കര ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കീഴടങ്ങി. തേക്കുതോട് താഴെ പൂച്ചക്കുളം ചരിവ് പുരയിടത്തിൽ സന്ദീപ്( 36) ആണ് കീഴടങ്ങിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതിയായ പൂച്ചക്കുളം കോയിക്കലേത്ത് മലയിൽ അജി കഴിഞ്ഞ ആഴ്ച പത്തനംതിട്ട കോടതിയിൽ കീഴടങ്ങിയിരുന്നു.

സംഭവവുമായി ബന്ധപെട്ട് മലയാലപ്പുഴ, തണ്ണിത്തോട് എന്നിവടങ്ങളിലെ പ്രതികളുടെ ബന്ധു വീടുകളിൽ നിന്നും ബൊലേറോ, ഓട്ടോ എന്നിവ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾ പല തവണ വന്യ ജീവികളെ ഇത്തരത്തിൽ വേട്ടയാടി കൊന്നിട്ടുണ്ട് എന്നും പ്രതികൾ കുറ്റ സമ്മതം നടത്തി. വടശേരിക്കര ഫോറെസ്റ്റ് റേഞ്ച് ഓഫീസർ കെ വി രതീഷിന്റ നേതൃത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

സംഭവത്തിൽ ഒന്നാം പ്രതിയായ പൂച്ചക്കുളം സ്വദേശി സുനിൽ കുമാർ ഇപ്പോഴും ഒളിവിൽ കഴിയുകയാണെന്നും വനപാലകർ പറഞ്ഞു. വടശേരിക്കര റേഞ്ച് ഓഫീസർ രതീഷിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ ജയകുമാർ, മനോജ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. നീലിപിലാവ് കോയിക്കലേത്ത് വീട്ടിൽ അബുജാക്ഷൻ (50), ചിറ്റാർ തെക്കേക്കര പുളിമൂട്ടിൽ രാജൻ (62) എന്നിവർ ആണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലാകുന്നത്. പൂച്ചക്കുളത്ത് വനത്തിനോട് ചേർന്ന ജനവാസ മേഖലയിൽ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടുകയും ജഡം കശാപ്പ് ചെയ്ത് കടത്തി ചിറ്റാർ മേഖലയിൽ വില്പന നടത്തിയതായും പ്രതികൾ മൊഴി നൽകിയിരുന്നു. മ്ലാവിന്റെ ജഡാവശിഷ്ടങ്ങളും വനപാലകർ കണ്ടെത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനപക്ഷ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നു – മന്ത്രി പി.രാജീവ്

0
പത്തനംതിട്ട : ജനപക്ഷസര്‍ക്കാരിന്റെ ജനകീയഇടപെടലുകള്‍ ലക്ഷ്യംകാണുന്നതിന്റെ തെളിവാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ...

നടിയെ ആക്രമിച്ച കേസ് : അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി തിങ്കളാഴ്ച്ച...

0
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നുള്ള...

ബെംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പോലീസ്

0
ബെംഗളൂരു: ബെംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ഊര്‍ജിതമാക്കി...

പനയമ്പാടം അപകടം : രണ്ടു ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും കേസ്

0
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാലു വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍...