Saturday, January 18, 2025 12:22 am

ജില്ലാ പട്ടയമേള വെറും ഭോഷ്കാണെന്ന് ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പട്ടയത്തിന് അർഹതയുള്ള 6362 കർഷക കുടുംബങ്ങളെ ഒഴിവാക്കിക്കൊണ്ട് നടത്തുന്ന ജില്ലാ പട്ടയമേള വെറും ഭോഷ്കാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. വനംവകുപ്പിന്റെ അടിസ്ഥാനമില്ലാത്തതും അനാവശ്യവുമായ തടസ്സവാദങ്ങളുയർത്തി ഉണ്ടാക്കിയ കുരുക്കാണ് പട്ടയം നൽകുന്നതിന് തടസ്സമെന്നും കുരുക്ക് അഴിക്കേണ്ട സർക്കാർ നിസ്സംഗത പാലിക്കുന്നതിന് യാതൊരു നീതികരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ നേരത്തെ തന്നെ വനം – റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പെരുമ്പെട്ടിയിലെ 414 കർഷകരുടെ അവകാശം സ്ഥിരീകരിക്കുകയും അവർക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ അന്ന് പട്ടയത്തിന് കേന്ദ്ര അനുമതിയുടെ പ്രശ്നം ഉണ്ടായിരുന്നു. 2019 -ൽ ഹൈക്കോടതി വിധിയെ തുടർന്ന് വ്യക്തത വരുത്താൻ വേണ്ടി സർക്കാർ നിയോഗിച്ച വനം – റവന്യൂ വകുപ്പുകളുടെ സംയുക്ത സർവ്വേയിൽ പെരുമ്പട്ടിയിലെ കർഷകരുടെ ഭൂമി വലിയകാവ് വനത്തിന്റെ അതിർത്തിക്ക് പുറത്താണെന്ന് കണ്ടെത്തുകയും 19 മാർച്ച് ആറിന് തന്നെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇത് പ്രകാരം ഇവർക്ക് പട്ടയത്തിന് അർഹതയുണ്ടെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.

സർവ്വേ പ്രകാരം പെരുമ്പെട്ടിയിലെ 104.15 ഹെക്ടർ കൈവശഭൂമി വനഭൂമിക്ക് പുറത്തായതിനാൽ കേന്ദ്രത്തിന് നൽകിയിട്ടുള്ള അപേക്ഷയിൽ ഈ തിരുത്തൽ വരുത്തേണ്ടതിന് പകരം ഈ റിപ്പോർട്ടിന് ശേഷവും 2019 ഒക്ടോബറിൽ തെറ്റായ ഉള്ളടക്കത്തോടെ അപേക്ഷ പുനഃ സമർപ്പിക്കുകയാണുണ്ടായത്. ഇതിനുപിന്നിൽ നിക്ഷിപ്ത താല്പര്യക്കാരുടെ കരങ്ങളാണുള്ളത്. വനം വകുപ്പ് ഇക്കാര്യത്തിൽ കുറ്റകരമായ ഒളിച്ചുകളിയാണ് നടത്തുന്നത്. എന്നുമാത്രമല്ല കർഷകരും വനവുമായി അതിർത്തി പങ്കിടുന്ന മുഴുവൻ സ്ഥലങ്ങളും അളന്നുതിട്ടപ്പെടുത്തി കഴിഞ്ഞതും 88% പൂർത്തീകരിച്ചതുമായ സർവ്വേ അന്തിമ റിപ്പോർട്ട് വരുന്നത് തടയുക എന്ന ഗൂഢ ലക്ഷ്യത്തോടെ വനംവകുപ്പ് ഏകപക്ഷീയമായി നിർത്തിവെയ്ക്കുകയും ചെയ്തു.

ഇത്രയും കാലം തങ്ങൾക്കു പറ്റിയ അബദ്ധം കേന്ദ്ര – കേരള സർക്കാരുകളുടെ മുന്നിൽ അനാവരണം ചെയ്യപ്പെടാതിരിക്കാനാണ് അപേക്ഷയിലെ തെറ്റ് തിരുത്താനോ സർവ്വേ പുനരാരംഭിക്കാനോ തയ്യാറാകാതെ വനം വകുപ്പ് അനാവശ്യ തടസ്സം നിൽക്കുന്നത്.
ഈ സാഹചര്യത്തിൽ സംയുക്ത സർവ്വേയെ തുടർന്ന് 2019 ജൂൺ 6-നു റാന്നി ഡി.എഫ്. ഒ. പത്തനംതിട്ട ജില്ലാ കളക്ടർക്കും കളക്ടർ റവന്യൂ മന്ത്രിക്കും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രാനുമതിക്ക് സമർപ്പിച്ച പ്രപ്പോസലിൽ നിന്ന് വനഭൂമി അല്ലെന്ന് വ്യക്തമായ പെരുമ്പട്ടിയിലെ 414 കർഷകരുടെ 104.15 ഹെക്ടർ കൈവശഭൂമി നീക്കംചെയ്ത് അവർക്ക് കേരള ഭൂ പതിവ് ആക്ട് പ്രകാരം പട്ടയം നൽകണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു.

വലിയകാവ് റിസർവ് ഉൾപ്പെടെ പൊന്തൻപുഴ വനമേഖലയുടെ ഉടമസ്ഥത സംബന്ധിച്ച ചില സ്വകാര്യ വ്യക്തികളും സർക്കാരും തമ്മിൽ നടക്കുന്ന കേസിലെ സുപ്രീം കോടതിയുടെ തൽസ്ഥിതി ഉത്തരവ് പട്ടയം തടയാൻ വനം വകുപ്പ് മറയാക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. വനത്തിന് പുറത്തെന്ന് സംയുക്ത സർവ്വേ കണ്ടെത്തിയ പെരുമ്പെട്ടി ഭൂമിയും കേന്ദ്രത്തിനുള്ള അപേക്ഷയിൽ തെറ്റായി ചേർത്ത് മനപ്പൂർവ്വം പ്രശ്നം സങ്കീർണ്ണമാക്കിയതാണ്. ഈ തെറ്റ് തിരുത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂവെന്നും അതിനാണ് സർക്കാർ മുൻകൈയെടുക്കേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് : വിജയികളെ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍...

വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ ചെറിയ മൊട്ടു സൂചി...

0
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

പാലക്കാട് നാല് വയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് നാല് വയസുകാരനെ പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു

0
തിരുവനന്തപുരം: ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു....