ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് ഇവിടത്തെ മുന്‍ എംപിയായിരുന്ന കെ.സി വേണുഗോപാലിനെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.
ആലപ്പുഴ ബൈപ്പാസിന്റെ സൃഷ്ട്ടാവ് കെ. സി വേണുഗോപാലാണ്. ഇടതുപക്ഷ സര്‍ക്കാരിന് ഇതില്‍ യാതൊരു റോളുമില്ല. ആസൂത്രിതമായാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയത്. ജി സുധാകരന് എട്ടുകാലി മമ്മൂഞ്ഞാണെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു പറഞ്ഞു.
പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇതോടെ വന്‍ ഗതാഗതക്കുരുക്കാണ് ആലപ്പുഴയില്‍ അനുഭവപ്പെട്ടത്.
ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമാണിത്. കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്.