നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് സി. ദിവാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍. പാര്‍ട്ടി പ്രവര്‍ത്തനത്തിലും എഴുത്തിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. എല്‍ഡിഎഫ് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിക്കുക അടുത്ത തവണ വിട്ടുകൊടുക്കുക എന്നതാണ് തന്റെ പതിവെന്നും സി. ദിവാകരന്‍ തിരുവനന്തപുരത്ത്  പറഞ്ഞു.

മത്സര രംഗത്ത് വരാന്‍ ഉദ്ദേശിക്കുന്നില്ല. തീരുമാനമെടുക്കുന്നത് പാര്‍ട്ടിയാണ്. യുഡിഎഫിന്‍റെ സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു മത്സരിച്ചപ്പോഴെല്ലാം ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് മാറുകയാണ്. ഒരു മണ്ഡലത്തിനുള്ളിലെ മാത്രം പ്രവര്‍ത്തനങ്ങളിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരുപാട് അപ്രിയസത്യങ്ങള്‍ എഴുത്തിലുണ്ടാകും.

പാര്‍ട്ടിക്കുള്ളിലുള്ള കാര്യങ്ങളും എഴുത്തിലുണ്ടാകും. വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങള്‍ എഴുതുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ജയപ്രതീക്ഷയുണ്ടായിരുന്നെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂരിന് ലഭിച്ചത് തന്റെ തോല്‍വിക്കിടയാക്കിയെന്നും സി. ദിവാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...