കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി: കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലത്തിന്‍റെ നിര്‍മ്മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ. അക്കൂട്ടുമൂഴിയില്‍ നടന്ന പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന് അനുവദിച്ച പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. അരുവാപ്പുലം പഞ്ചായത്തിലെ അക്കൂട്ടുമൂഴി, കുടപ്പാറ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു അക്കൂട്ടുമൂഴി പാലം. പാലം നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി,ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ പ്ലാവിളയില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ രഘു വി.കെ, ജോജു വര്‍ഗീസ്, മെനര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സി. എന്‍ജിനീയര്‍ പി.എസ് കോശി, അസിസ്റ്റന്റ് എക്‌സി. എന്‍ജിനീയര്‍ എം.പി.ഹരികുമാര്‍ , അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എസ്.ബാബു , പിആര്‍ ശിവന്‍കുട്ടി, എംജി പ്രഭാകരന്‍, രാജു പിസി, സോമന്‍ മണ്ണാരേത്ത്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...