ബൈഡന്‍റെ ഫലസ്തീൻ അനുഭാവ നിലപാട് ; സ്വാഗതം ചെയ്ത് അറബ് ലോകം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇസ്രാഈലിനൊപ്പം ഫലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കുമെന്ന ബൈഡൻ ഭരണകൂടത്തിന്‍റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് അറബ് ലോകം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുമെന്ന അമേരിക്കയുടെ നിലപാടിനെയും അറബ് ലോകം സ്വാഗതം ചെയ്യുകയാണ്. യു.എസ് പ്രസ്താവന പശ്ചിമേഷ്യൻ പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുമെന്നാണ് അറബ്, മുസ്‌ലിം രാജ്യങ്ങളുടെ വിലയിരുത്തൽ.

ഫലസ്തീൻ സമൂഹത്തോട് അനുഭാവപൂർണമായ നിലപാട് കൈക്കൊള്ളുമെന്നാണ് കഴിഞ്ഞ ദിവസം ബൈഡൻ ഭരണകൂടം വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര സഭയിലെ യു.എസ് ആക്ടിങ് പ്രതിനിധി റിച്ചാർഡ് മിൽസ് യു.എൻ രക്ഷാസമിതിയിലാണ് നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാൻ സന്നദ്ധമാണെന്നും യു.എസ് അറിയിച്ചിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ സാമ്പത്തിക വികസനത്തിനും മാനുഷിക സഹായത്തിനും ഉതകുന്ന പദ്ധതികൾ പുനഃസ്ഥാപിക്കാൻ ബൈഡൻ ഭരണകൂടം തയാറാകും.

ട്രംപ് ഭരണകൂടം അവസാനിപ്പിച്ച ഫലസ്തീനുമായുള്ള നയതന്ത്ര നടപടികൾ പുനരാരംഭിക്കാനുള്ള ബൈഡൻ നീക്കത്തെ അറബ് മാധ്യമങ്ങൾ പ്രകീർത്തിച്ചു. ഫലസ്തീന് സാമ്പത്തിക സഹായം നൽകുന്നത് പുനഃസ്ഥാപിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ട്. 2018ൽ ഫലസ്തീനുള്ള 200 മില്യൺ ഡോളറിന്‍റെ സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതും അറബ് ലോകത്ത് എതിർപ്പിന് ഇടയാക്കിയിരുന്നു. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയ വിലക്കും കഴിഞ്ഞ ദിവസം ബൈഡൻ ഭരണകൂടം പിൻവലിച്ചത് അറബ് ലോകം സ്വാഗതം ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...