സുമനസ്സുകളുടെ കാരുണ്യത്താൽ അനാഥത്വം വഴിമാറി ; സഞ്ചനയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പുറക്കാട് : സഞ്ചനമോളുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്നതിന് അനാഥത്വം തടസ്സമായില്ല. 2021 ജൂൺ 6ന് ആണ് സഞ്ചനയുടെ അമ്മ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എടത്വ പാണ്ടങ്കരി പനപറമ്പിൽ ജയന്തൻ്റെയും വത്സലകുമാരിയുടെ മകൾ ആയിരുന്നു ജയന്തി. ജയന്തിയും മകളും താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ജയന്തി മരിക്കുമ്പോൾ സഞ്ജനയ്ക്ക് 6 മാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ജൂൺ 12ന് ജയന്തിയുടെ പിതാവിൻ്റെ ജീവനും കോവിഡ് അപഹരിച്ചു. വാടക കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ജയന്തിയുടെ അമ്മ ചെറുമകൾ സഞ്ചനയോടൊപ്പം പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറ്റി.

ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സൗഹൃദ വേദി രണ്ടര വർഷം മുമ്പ് സഹായഹസ്തവുമായി എത്തിയത്. സഞ്ചനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയിൽ ഇടം പിടിക്കാഞ്ഞതിനെ തുടർന്ന് സൗഹൃദ വേദിയുടെ ഇടപെടലിലൂടെ ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ജലജ റാണിയുടെ നിർദ്ദേശപ്രകാരമാണ് കോവിഡ് മരണപട്ടികയിൽ ജയന്തിയുടെ പേര് ഇടം പിടിച്ചത്. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ എൻ. ജെ.സജീവ്,സുരേഷ് ദാമോദരൻ, സാം വി. മാത്യൂ, ബാബു വഞ്ചിപുരയ്ക്കൽ എന്നിവർ എത്തിയാണ് മൂന്നാം ജന്മദിനം ആഘോഷിച്ചത്.

തലചായ്ക്കുവാനൊരിടം സ്വന്തമായി ഇല്ലാത്ത ഇവർക്ക് സുമനസ്സുകളുടെ സഹായത്തോടെ തക്കതായ ജീവിതസൗകര്യം ഒരുക്കി കൊടുക്കുകയാണ് സൗഹൃദ വേദിയുടെ അടുത്ത ലക്ഷ്യം. ഭർത്താവിൻ്റെ മരണശേഷം ഇതുവരെ വിധവ പെൻഷൻ പോലും ലഭിച്ചിട്ടില്ല. എടത്വ ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിൽ സ്ഥിരതാമസമല്ലാത്തതിനാൽ ക്ഷേമപെൻഷന് ആനുകൂല്യം അനുവദിക്കുന്നതിന് നിർവാഹമില്ലായെന്നാണ് എടത്വ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ല. ഭർത്താവ് നഷ്ടപെടുകയും അമ്മയുടെ വാത്സല്യം കൈവിട്ടു പോയ കുഞ്ഞുമായി വത്സല ഇപ്പോൾ സഹോദരൻ്റെ സംരക്ഷണയിലാണ് കഴിയുന്നത്. എതെങ്കിലും രീതിയിൽ ഇവരെ സഹായിക്കാൻ താങ്കൾക്ക് കഴിഞ്ഞാൽ ഉപകാരമായിരിക്കും.
State Bank of India. 67228354079,
Edathua Branch,
IFSC.SBIN0070096.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...