Friday, July 4, 2025 1:07 pm

ഉപതിരഞ്ഞെടുപ്പ് ; എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണയോഗം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി അങ്ങാടി പഞ്ചായത്ത് അഞ്ചാം വാർഡ് ഈട്ടിച്ചുവട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുഞ്ഞു മറിയാമ്മ ടീച്ചറിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി ചേർന്ന സംഘാടക സമിതി രൂപീകരണയോഗം അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡ്വ.ജേക്കബ് സ്റ്റീഫൻ അധ്യക്ഷനായ വാർഡ് മെമ്പർ ആയിരുന്ന കൊച്ചുമോൾ പൂവത്തൂർ അമേരിക്കയിൽ പോയ സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. മെയ് 17 ന് എബനേസർ സ്കൂളിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.

എൽഡിഎഫ് കൺവീനർ എം.വി വിദ്യാധരൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ പ്രസാദ്, കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വളയനാട്ട്, നിസാം കുട്ടി, വി.സി അലക്സാണ്ടർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ടി ലാലച്ചൻ (പ്രസിഡന്റ് ), വിജോയി ടി ഏബ്രഹാം, സി.പി സജി (വൈസ് പ്രസിഡന്റ്), അഡ്വ.ജേക്കബ് സ്റ്റീഫൻ (സെക്രട്ടറി), ജിജു തോമസ്, ടിബു പുരയ്ക്കൽ (ജോ. സെക്രട്ടറിമാർ )എന്നിവരെ തിരഞ്ഞെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദു : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന...

ഓമല്ലൂർ മണികണ്ഠനോട് ദേവസ്വം ബോർഡ് അവഗണന കാട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ഓമല്ലൂർ മണികണ്ഠനോട് ദേവസ്വം ബോർഡ് അവഗണന കാട്ടിയെന്ന്...

12 വർഷമായി കെട്ടിടത്തിന് ബലക്ഷയമുണ്ട്, ചെറിയ രീതിയിൽ കോൺക്രീറ്റ് പാളികൾ വീഴുമായിരുന്നു :...

0
കോട്ടയം: 12 വർഷമായി ബലക്ഷയമുള്ള കെട്ടിടമാണ് വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ...

ഇടുക്കിയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു

0
തൊടുപുഴ : ഇടുക്കിയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു....