കെ.കരുണാകരന്‍ പിള്ള അനുസ്മരണം ; കേരളത്തിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവകാശങ്ങള്‍ നേടിത്തന്ന നേതാവ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ.കരുണാകരന്‍ പിള്ളയുടെ 5-ാം ചരമ വാര്‍ഷികത്തില്‍ കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കരുണാകരന്‍ പിള്ള അനുസ്മരണം നടത്തി. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശ സമ്പാദനത്തിന് ധീര നേതൃത്വം നല്‍കിയ നേതാവായിരുന്നു കെ.കരുണാകരന്‍പിള്ള എന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കെ.കരുണാകരന്‍പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ കരുണാകരന്‍ പിള്ളയുടെ നേതൃത്വം ഉപകരിച്ചു എന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഒരിക്കലും കെ.കരുണാകരന്‍ പിള്ളയെ വിസ്മരിക്കാന്‍ കഴിയില്ല എന്ന് സമ്മേളനം അനുസ്മരിച്ചു. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം മാത്യു, എം.ആര്‍ ജയപ്രസാദ്, ബി.നരേന്ദ്രനാഥ്, ഐസക്ക് ഫിലിപ്പ്, പി.മീരാപിള്ള, എം.പി മോഹനന്‍, ചെറിയാന്‍ ചെന്നീര്‍ക്കര, ലീല രാജന്‍, എം.എ രാജന്‍, എം.മോഹനന്‍ പിള്ള, വൈ.റഹീം റാവുത്തര്‍, റോയി തോമസ്, കെ.വി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...