കോവിഡ് 19 : വിദ്യാർഥികള്‍ക്ക് ആപ്പ് സേവനം സൗജന്യമായി നല്‍കി ബൈജൂസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരി രാജ്യമെമ്പാടും പടര്‍ന്നു കൊണ്ടിരിക്കേ, കൂടുതല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികള്‍ സ്‌കൂളില്‍ പോകാനാകാതെ വീട്ടിലിരിക്കുന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് തങ്ങളുടെ പഠന ആപ്പ് സേവനങ്ങള്‍ വിദ്യാർഥികള്‍ക്കു സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബൈജൂസ് ആപ്പ്. ഏപ്രില്‍ അവസാനം വരെയാണ് ഈ സൗജന്യം ലഭ്യമാകുക.

ഒന്ന് മുതല്‍ 3 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് കണക്ക്, ഇംഗ്ലീഷ് പാഠങ്ങളും നാലു മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക്, സയന്‍സ് കണ്‍സെപ്റ്റുകളും ആപ്പില്‍ നിന്ന് സൗജന്യമായി പഠിക്കാം. കോവിഡ് പ്രതിസന്ധി മൂലം 22 രാജ്യങ്ങളിലായി 290 ദശലക്ഷം വിദ്യാർഥികളുടെ പഠനം ബാധിക്കപ്പെടുമെന്നാണ് യുണെസ്‌കോ കണക്കാക്കുന്നത്. വിദൂര പഠനമാണ് ഇതിനുള്ള പ്രതിവിധിയായി യുണെസ്‌കോ മുന്നോട്ട് വയ്ക്കുന്നത്.

250 ദശലക്ഷം വിദ്യാർഥികള്‍ സ്‌കൂളുകളില്‍ പോകുന്ന ഇന്ത്യയില്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പഠനത്തിനും തടസ്സങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്ന് ബൈജൂസ് ആപ്പ് മാനേജ്‌മെന്റ് പറയുന്നു. കേരളം, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...