പതിമൂന്നു വയസ്സുകാരന്റെ കൊലപാതകം : അമ്മയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കളിയിക്കാവിള : പതിമൂന്നു വയസ്സുകാരനായ ലാല്‍മോഹന്റെ  മരണവുമായി ബന്ധപ്പെട്ട് നാലുവര്‍ഷത്തിനുശേഷം അമ്മയും ബന്ധുവും അറസ്റ്റില്‍. കളിയിക്കാവിള മലയടി അല്ലച്ചിനാം വിളവീട്ടില്‍ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള വീട്ടില്‍ സുബണന്‍ (35) എന്നിവരെയാണ് പളുകല്‍ പോലീസ് അറസ്റ്റു ചെയ്തത്.  2016-ല്‍ ആത്മഹത്യയായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്, അന്വേഷണങ്ങള്‍ക്കൊടുവില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. ഭര്‍ത്താവുമായി അകന്ന വസന്ത സുബണനുമായി അടുപ്പത്തിലായി. ഒരു ദിവസം സ്കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയ ലാല്‍മോഹന്‍ അമ്മയോടൊപ്പം സുബണനെ കണ്ടത് ചോദ്യം ചെയ്തു. പ്രകോപിതനായ സുബണന്‍ സമീപത്തുണ്ടായിരുന്ന ചങ്ങലയെടുത്ത് ലാല്‍മോഹന്റെ  കഴുത്തില്‍ കുരുക്കിട്ടു.

മരിക്കുമെന്ന്‌ ഉറപ്പായതോടെ അമ്മ മകന്റെ  വായില്‍ മയങ്ങാനുള്ള ഗുളിക ഇട്ടു വെള്ളം ഒഴിച്ചു. തുടര്‍ന്ന് മകന്‍ ഗുളിക കഴിച്ചു അബോധാവസ്ഥയിലായെന്നു നാട്ടുകാരെ അറിയിച്ചശേഷം പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പു  വീടു വിട്ടിറങ്ങിയ പിതാവ് മകന്റെ  മരണവാര്‍ത്ത അറിഞ്ഞ് തിരിച്ചെത്തി. മകന്റെ  മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...