മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷന്‍, കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ്, ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കാനത്തില്‍ ജമീലയും ലിന്റോ ജോസഫും തദ്ദേശ അംഗത്വം രാജിവെച്ച വാര്‍ഡുകളിലടക്കമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ വാര്‍ഡുകളിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ നവംബര്‍ 5 മുതല്‍ 8 വരെ പേരു ചേര്‍ക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഈ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള വോട്ടര്‍ പട്ടിക 17ന് പ്രസിദ്ധീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തില്‍ ജമീല മത്സരിച്ചു ജയിച്ച നന്മണ്ട ഡിവിഷനില്‍ നിന്നും മുതിര്‍ന്ന വനിതാ നേതാവിനെ വിജയിപ്പിക്കണമെന്ന കണക്കു കൂട്ടലിലാണ് സിപിഎം. മുന്‍ എംഎല്‍എ കെ കെ ലതിക, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പുഷ്പജ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ടായ ലിന്റോ ജോസഫ് തിരുവമ്പാടിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൂമ്പാറ വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഉണ്ണികുളം പഞ്ചായത്തിലെ യുഡിഎഫ് അംഗമായ ഇ.ഗംഗാധരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് വള്ളിയോത്ത് വാര്‍ഡില്‍ ഒഴിവ് വന്നത്.

നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഉണ്ണിക്കുളം പഞ്ചായത്ത് ലഭിച്ചത്. 23 വാര്‍ഡുകളില്‍ യുഡിഎഫ്10, എല്‍ഡിഎഫ്10, ബിജെപി3 സീറ്റുകളിലാണ് വിജയിച്ചത്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനും ലഭിച്ചു. യുഡിഎഫ് അംഗം മരിച്ചതോടെ കക്ഷിനില യുഡിഎഫ്9, എല്‍ഡിഎഫ്10 എന്നായി. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്ന മുന്നണിക്കാകും ഉണ്ണികുളം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....