മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപക ഗൈഡുമാരില്‍ 197 പേരും മതിയായ യോഗ്യതയില്ലാത്തവരെന്ന് സിഎജി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 314 ഗവേഷണ അധ്യാപക ഗൈഡുമാരില്‍ 197 പേരും മതിയായ യോഗ്യതയില്ലാത്തവരെന്ന് കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ട്. ഈയിടെ ഹോമിയോ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് ഗൈഡായി പ്രവര്‍ത്തിച്ചത് ഗാന്ധിയന്‍ സ്റ്റഡീസില്‍ പിഎച്ച്‌ഡി നേടിയ അധ്യാപകന്‍. പിഎച്ച്‌ഡി നേടി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെ സ്ഥിരം അധ്യാപകര്‍ക്ക് എംജിയില്‍ ഗൈഡായി പ്രവര്‍ത്തിക്കാം. എന്നാല്‍ യുജിസി പട്ടികയില്‍ പെടുന്ന പ്രസിദ്ധീകരണങ്ങളില്‍ രണ്ട് പ്രബന്ധമെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണമെന്ന മാനദണ്ഡം പാലിച്ചവര്‍ നന്നേ ചുരുക്കം.

ഇതിന് പുറമെ മൂല്യനിര്‍ണയത്തിലെ അപാകത, പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിലെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെയും കാലതാമസം, സാമ്പത്തിക മാനേജ്മെന്‍റിലെ കെടുകാര്യസ്ഥത എന്നിവ ഉള്‍പ്പെടെ സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചകളാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മൂല്യനിര്‍ണ്ണയം നടത്താന്‍ സ്ഥിരം അധ്യാപകര്‍ക്ക് നല്‍കിയത് കോടികളാണ്. കൃത്യമായി പറഞ്ഞാല്‍ 13.97 കോടി. ഈ ധൂര്‍ത്തിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...