പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനെ പോലീസുകാരന്‍ ബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു. പോലീസ് ഉദ്യോഗസ്ഥനായ അനൂപ് മൗര്യയാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി ബോധിപ്പിക്കാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ഹാജി ഷെരിഫ് ഔട്ട്‌പോസ്റ്റിലെ ഇന്‍ചാര്‍ജായിരുന്ന ഉദ്യോഗസ്ഥനാണ് പരാതിക്കാരിയോട് അതിക്രമം കാട്ടിയത്. മകളെ ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ പരാതിയില്‍ ഒപ്പുവെയ്ക്കാനെന്ന് പറഞ്ഞ് ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പോലീസുകാരില്‍ നിന്ന് താന്‍ നേരിട്ട അനുഭവം ഈ സ്ത്രീ എസ് പിയോട് പരാതിപ്പെട്ടതോടെയാണ് അനൂപ് മൗര്യയ്‌ക്കെതിരെ അന്വേഷണം നടന്നത്. ഉന്നത പോലീസ് സംഘത്തിലെ അന്വേഷണത്തിലും സ്ത്രീയുടെ വൈദ്യ പരിശോധനയിലും ബലാത്സംഗം നടന്നതായി കണ്ടെത്തിയതോടെയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അനൂപ് മൗര്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...