ഒപ്പിട്ട് മുങ്ങിയവരെ പൊക്കാന്‍ മന്ത്രി എത്തി ; കര്‍ശനമായ നടപടി ഉണ്ടാവുമെന്ന് മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

പൂജപ്പുര: പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പരിശോധന നടത്തി. പൂജപ്പുരയില്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് തിങ്കളാഴ്ച വൈകീട്ട് മന്ത്രി പരിശോധനക്കായി എത്തിയത്. ഓഫീസില്‍ പലപ്പോഴും ജീവനക്കാര്‍ ഉണ്ടാവാറില്ലെന്നും ഓഫീസില്‍ എത്തുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറുന്നില്ലെന്നതും അടക്കമുള്ള പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

നാല് ജീവനക്കാര്‍ ഉള്ള ഓഫീസില്‍ മന്ത്രി എത്തുമ്പോള്‍ രണ്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവധി രജിസ്റ്റര്‍ ഉള്‍പ്പെടെ മന്ത്രി ആവശ്യപ്പെട്ട ഒരു രേഖയും ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞത്. അനധികൃതമായി അവധി എടുത്തവരും ഒപ്പിട്ട് മുങ്ങിയവരും ഇവിടെ ഉണ്ട്. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. കര്‍ശനമായ നടപടി ഉണ്ടാവും. ഇത് മറ്റുമുള്ളവര്‍ക്കുകൂടിയുള്ള സന്ദേശമാണെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...