സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ് ; ഇതൊന്നും കമ്മ്യൂണിസ്റ്റ് രീതിയല്ല : സി ദിവാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രായ പരിധി വിഷയത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് സി ദിവാകരൻ. പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണെന്നും പ്രായം നോക്കിയല്ല സഖാക്കളുടെ പ്രവർത്തന ഘടകം തീരുമാനിക്കേണ്ടതെന്നും ദിവാകരന് പറഞ്ഞു. പ്രായപരിധി വെക്കേണ്ടെന്നാണ് തന്റെ നിലപാടെന്നും ദിവാകരന് ചൂണ്ടിക്കാട്ടി.സ്ഥാനത്ത് തുടരാൻ ചിലർക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്മ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധി എന്നത് ഏതോ ഗൂഢസംഘത്തിന്റെ തീരുമാനമാണ്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കാനം മാറുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മാറ്റമില്ലാത്തതായി ലോകത്ത് ഒന്നുമില്ലെന്നാണ് ദിവാകരന് മറുപടി നല്കിയത്. കാനം സെക്രട്ടറിയായി തുടരണമോ എന്ന് സംസ്ഥാന സമ്മേളനം തീരുമാനിക്കും. എന്തിനാണ് മാറ്റങ്ങളെ ഭയക്കുന്നത്. പാർട്ടിയിൽ യുവാക്കളുടെ പ്രാതിനിധ്യം ആവശ്യമാണ്. പാർട്ടിയിൽ പ്രശ്നമുണ്ടാക്കാന് താല്പര്യമില്ല. ഒഴിവാക്കപ്പെടാതെ ഒഴിവാകാൻ തയാറാണെന്നും ദിവാകരൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...