പൂജവെയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം ; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവരാത്രിയുടെ ഭാഗമായി പുസ്തകങ്ങള്‍ പൂജയ്ക്ക് വെച്ചിരിക്കെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ബാലഗോകുലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബര്‍ രണ്ടിനാണ്. അഷ്ടമിനാളിലെ സന്ധ്യാസമയത്ത് ഗ്രന്ഥങ്ങള്‍ പൂജവെക്കുന്നതാണ് മലയാളികള്‍ പിന്തുടരുന്ന ആചാരം. അഷ്ടമി ദിവസം പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്ന വിശ്വാസികള്‍ പിറ്റേന്ന് നവമി ദിനത്തില്‍ എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കുന്നു. തുടര്‍ന്ന് ദശമി പുലരിയില്‍ പൂജയെടുപ്പും വിദ്യാരംഭംവും എന്നതാണ് പതിവ്.

സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരവും പൂജവെപ്പ് ഒക്ടോബര്‍ രണ്ടിനുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ മൂന്നു പ്രവൃത്തി ദിനവുമായി രേഖപ്പെടുത്തിയിരിക്കുന്നു. വിശ്വാസികള്‍ ഗ്രന്ഥങ്ങള്‍ പൂജവെച്ചിരിക്കുമ്പോള്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം അനുചിതമാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.

വിശ്വാസത്തേയും ആചാരത്തേയും മുറുകെ പിടിക്കുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് ഏറെ പ്രയാസം ഉണ്ടാക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെട്ട് ഒക്ടോബര്‍ മൂന്നാം തിയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ബാലഗോകുലം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...