തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ തീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ്. അക്കാദമിക് വര്‍ഷത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും വെട്ടിച്ചുരുക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു.
മാര്‍ച്ച് പതിനേഴിനാണ് എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നത്. സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി.