വാരാണസി : പൗരത്വനിയമ ഭേദഗതിയില്‍ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തു സമ്മര്‍ദമുണ്ടായാലും പൗരത്വനിയമഭേദഗതി നടപ്പാക്കും. രാജ്യം ഏറെക്കാലമായി കാത്തിരുന്നതാണ് പൗരത്വ നിയമഭേദഗതി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തിലും മാറ്റമില്ല. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനങ്ങളെന്നും പ്രധാനമന്ത്രി വാരാണസിയില്‍ പറഞ്ഞു. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീൻബാഗ് പ്രതിഷേധക്കാരുടെ മാർച്ച് പോലീസ് തടഞ്ഞു.
അനുമതി നിഷേധിച്ചിട്ടും മാർച്ച് നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് തടയൽ. ഇതേതുടർന്ന് അല്പദൂരം മാർച്ച് നടത്തിയ ശേഷം സമരക്കാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഷഹീന്‍ബാഗില്‍ നിന്ന് പ്രതിഷേധക്കാർ കാല്‍നടയായി ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനായിരുന്നു തീരുമാനം. പ്രതിനിധി സംഘം പോലീസുമായി ചർച്ച നടത്തിയെങ്കിലും അയ്യായിരം പേരുടെ മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് ഡി.സി.പി ആർ.പി മീണ അറിയിച്ചു.