വിദേശ വിനോദസഞ്ചാരികളുടെ ജാക്കറ്റിനു പിന്നില്‍ ഇന്ത്യന്‍ ദേശീയ പതാക പേഴ്സ് രൂപത്തില്‍ ; അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഡി ജി പി ക്ക് നിര്‍ദ്ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

 കോട്ടയം: പാലാ വിദേശ വിനോദസഞ്ചാരികള്‍ ജാക്കറ്റിനു പിന്നില്‍ ഇന്ത്യന്‍ ദേശീയപതാക പേഴ്സ് രൂപത്തില്‍ ദുരുപയോഗിച്ചതു സംബന്ധിച്ചു അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഡി ജി പി ക്ക് നിര്‍ദ്ദേശം നല്‍കി. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും പാലാ വഴി എറണാകുളത്തിനു സൈക്കിളില്‍ പോകുകയായിരുന്ന വിദേശസഞ്ചാരികളാണ് ഇന്ത്യന്‍ ദേശീയപതാക ദുരുപയോഗിച്ചതെന്ന് എബി ജെ ജോസ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. 15 ഓളം വരുന്ന വിദേശ സഞ്ചാരികള്‍ പാലാ വഴി കടന്നു വരുമ്പോള്‍ ഇവര്‍ ധരിച്ചിരുന്ന ജാക്കറ്റിനു പിന്നില്‍ താഴെയായി പേഴ്സ് രൂപത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഉണ്ടായിരുന്നു . തുടര്‍ന്നു സൈക്കിള്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ഇന്ത്യയുടെ ദേശീയപതാക ദുരുപയോഗം ചെയ്യരുതെന്നാവശ്യപ്പെട്ടു. സഞ്ചാരികളുടെ ഒപ്പമുണ്ടായിരുന്ന മലയാളി ഗൈഡ് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും എബി ജെ ജോസ് പരാതിപ്പെട്ടു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ എറണാകുളം കേന്ദ്രീകരിച്ചു സാഹസിക സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഒരു സ്ഥാപനമാണ് വിദേശ സഞ്ചാരികളെ ഇന്ത്യയില്‍ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 1971ലെ നാഷണല്‍ ഹോണര്‍ ആക്‌ട്, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നിവ പ്രകാരം ഈ വിധം ദേശീയപതാക ദുരുപയോഗിക്കുന്നത് കുറ്റകരമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...