തിരുവനന്തപുരം: പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട ഗൃഹസമ്പർക്ക പരിപാടിയിൽ അതൃപ്തി അറിയിച്ച് സാഹിത്യകാരൻ ജോർജ് ഓണക്കൂർ. പരിപാടിയുടെ ഭാഗമായി കേന്ദ്ര മന്ത്രി കിരൺ റിജ്ജു വീട്ടിലെത്തിയപ്പോഴാണ് ജോർജ് ഓൺക്കൂർ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കിരൺ റിജ്ജുവിന്റെ ആദ്യ ജനസമ്പർക്ക പരിപാടിയായിരുന്നു ജോർജ് ഓണക്കൂറിന്റെ വീട്ടിലേത്.
പൗരത്വ ഭേദഗതി നിയമത്തിൽ ഒരു മതത്തെ ഒഴിവാക്കി ആറ് മതങ്ങളെ ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന് ജോർജ് ഓണക്കൂർ കിരൺ റിജ്ജുവിനെ അറിയിച്ചു. ആദ്യ സന്ദർശനത്തിൽ തന്നെ അതൃപ്തി നേരിടേണ്ടി വന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തിന് ശേഷം ജോർജ് ഓണക്കൂർ തന്റെ നിലപാട് മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.