മകരവിളക്ക് ഉത്സവം : സുരക്ഷ ശക്തമാക്കി ഫയര്‍ഫോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സന്നിധാനം ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എസ് സുവി പറഞ്ഞു.

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഉപ്പുപാറ, പുല്ലുമേട്, കുമളി, സത്രം, വണ്ടിപ്പെരിയാര്‍, പരുന്തുംപാറ, പാഞ്ചാലിമേട്, പഞ്ഞിപ്പാറ, അയ്യന്‍ മല, ഇലവുങ്കല്‍, അട്ടത്തോട്, ളാഹ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ഓരോ യൂണിറ്റിലും ഒരു വാഹനവും ആറ് ജീവനക്കാരുമാണുണ്ടാവുക. മകരവിളക്കുത്സവത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ സന്നിധാനത്തെത്തും. തിരുവാഭരണ ഘോഷയാത്രയോടൊപ്പം ആറുപേരടങ്ങുന്ന സ്‌പെഷ്യല്‍ ടീമും ഉണ്ടാവും. സന്നിധാനത്ത് ശരംകുത്തി, മരക്കൂട്ടം, കെ എസ് ഇ ബി, നടപ്പന്തല്‍, കൊ പ്രാക്കളം, ഭസ്മക്കുളം, മാളികപ്പുറം, പാണ്ടിത്താവളം, സന്നിധാനം എന്നീഒന്‍പതു പോയന്റുകളിലായി അറുപത്തിയാറ് ജീവനക്കാരാണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്. പമ്പയില്‍ ഏഴ് പോയന്റുകളിലായി അറുപത്തിയാറ് ജീവനക്കാരും സുരക്ഷയൊരുക്കുമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...