വാഷിംഗ്‍ടണ്‍: പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സേന തുറന്നടിച്ചു. ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്‍റെ പ്രതികരണം. അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. വളരെ വേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്
RECENT NEWS
Advertisment