ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ അനാഥരായ മുസ്ലിം ബാലന്മാരെ കസ്റ്റഡിയിലെടുത്ത് പോലീസ് ലൈംഗികാതിക്രമം നടത്തി. ഇവര്‍ക്കൊപ്പം അനാഥാലയത്തിലെ വൃദ്ധനായ അധ്യാപകനെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്ന് റിപ്പോര്‍ട്ട്. 14 മുതല്‍ 21 വരെ പ്രായക്കാരായ നൂറോളം ബാലന്മാരെ പോലീസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിവരം.
ഡിസംബര്‍ 20ന് മീനാക്ഷി ചൗക്കിലുണ്ടായ സി എ എ വിരുദ്ധ പ്രതിഷേധത്തിനു നേര്‍ക്ക് പോലീസ് ലാത്തി വീശി. സമാധാനപരമായ പ്രതിഷേധമായിരുന്നു ഇത്. ലാത്തിച്ചാര്‍ജ്ജ് ഉണ്ടായതോടെ ആളുകള്‍ ചിതറിയോടി. ചിലര്‍ സമീപത്തുണ്ടായിരുന്ന അനാഥാലയത്തിലേക്ക് ഓടിക്കയറി. ഇവരെ പിന്തുടര്‍ന്നെത്തിയ പോലീസ് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ കുട്ടികളോ അധ്യാപകനോ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ലായിരുന്നു എന്നാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
മര്‍ദ്ദനത്തിനു ശേഷം അധ്യാപകനെയും കുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വീണ്ടും മര്‍ദിച്ച ശേഷം പോലീസ് ബാലന്മാരെ ലൈംഗിക പീഡനത്തിനും ഇരയാക്കി.