ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ നടപ്പിലാക്കിയത് നിയമവിരുദ്ധമെന്ന് കര്‍ണാടക ഹൈക്കോടതി. നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും മുന്‍കരുതല്‍ നടപടികള്‍ പോലീസിന് തോന്നിയത് പോലെ സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
പ്രതിഷേധ റാലികള്‍ തടയാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നാണ് ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റീസ് അഭയ് എസ്. ഓക്ക അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഏത് വിഷയത്തിലാണ് പ്രതിഷേധിക്കുന്നത് എന്നതിലല്ല, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന തീരുമാനം എടുത്തതിലാണ് ആശങ്കയുള്ളതെന്നും കോടതി നിരീക്ഷിച്ചു.