സിഎഎ പ്രതിഷേധം ; സി.പി.എമ്മിന്‍റെ ബഹുജന റാലി ഇന്ന് കോഴിക്കോട്ട് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്ന് വൈകിട്ട് ഏഴു മണിക്ക് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. കണ്ണൂർ, കാസര്‍കോട്, മലപ്പുറം , കൊല്ലം എന്നീ ജില്ലകളിലും മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബഹുജന റാലികൾ സി.പി.എം സംഘടിപ്പിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സി.പി. എമ്മിന്‍റെ രണ്ടാം പൗരത്വ പ്രക്ഷോഭം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ല് നടത്തിയ പ്രതിഷേധ പരിപാടികള്‍ ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കുന്നതില്‍ വലിയ ഘടകമായിരുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മലപ്പുറം പെരിന്തൽമണ്ണയിൽ കൂറ്റൻ പ്രതിഷേധം നടന്നു.

സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ നെറ്റ് മാർച്ച് നടത്തി. മന്ത്രി എം.ബി രാജേഷ് , ഡി വൈ . എഫ് ഐ സംസ്ഥാന പ്രസിഡൻ്റും മലപ്പുറം എൽ.ഡി.എഫ് സ്ഥാനാർഥിയുമായ വി .വസീഫിൻ്റെയും നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന പേരിലാണ് നൈറ്റ് മാർച്ച് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...