മദ്യനയക്കേസ് ; അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യൽ തുടരുന്നു, വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെടും. മദ്യനയ അഴിമതിയുടെ തലച്ചോർ അരവിന്ദ് കെജ്‌രിവാളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇ ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുന്നു.സംഭവത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. രാവിലെ എഎപി ആസ്ഥാനത്ത് എത്തിച്ചേരാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് വാദം. കെജ്‌രിവാളിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.

കോൺഗ്രസിന്റെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്നോ നാളെയോ അവരെ നേരിൽ കണ്ടേക്കും. കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി ലെഫ്റ്റനന്റ് ഗവർണറെ സമീപിച്ചിട്ടുണ്ട്. രാജി വയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. കെജ്‌രിവാൾ രാജിവയ്ക്കില്ലെന്നും ജയിലിലിരുന്ന് ഡൽഹി ഭരിക്കുമെന്നും മ​ന്ത്രി​യും​ മു​തി​ർ​ന്ന​ ​നേ​താ​വു​മാ​യ​ ​അ​തി​ഷി നേരത്തെ പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...