ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയാതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിയ വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമക്ക് ജാമ്യം. എന്നാല്‍, യു.എ.പി.എ കേസ് നിലവിലുള്ളതിനാല്‍ ഗുല്‍ഫിഷക്ക് ജയില്‍ മോചിതയാവാന്‍ കഴിയില്ല.
വംശീയാതിക്രമത്തിന്റെ തുടര്‍ച്ചയായി ജാഫറാബാദില്‍ ഫെബ്രുവരിയില്‍ നടന്ന കലാപത്തിന്റെ പേരില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഗുല്‍ഫിഷയെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയില്‍ അധികൃതര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന് നേരത്തേ ഗുല്‍ഫിഷ വിചാരണക്കോടതിയില്‍ പരാതിപ്പെട്ടിരുന്നു.