പൂര്‍ണ സജ്ജമായി ശബരിമല സന്നിധാനത്തെ ഗവ. ആശുപത്രി

For full experience, Download our mobile application:
Get it on Google Play

ശബരിമല : മല കയറി ശബരിമല സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ആശ്രയമാകുകയാണ് വലിയ നടപ്പന്തലിന് സമീപത്തെ ഗവ.ആശുപത്രി. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരും ആശുപത്രിയില്‍ 24 മണിക്കൂറും സജ്ജമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ പ്രതാപ് പറഞ്ഞു.

ഈ മാസം 14 ന് ആരംഭിച്ച ആശുപത്രിയില്‍ ഇതുവരെ 330 രോഗികള്‍ക്ക് ചികിത്സ നല്‍കി കഴിഞ്ഞു. ഉദ്യോഗസ്ഥരാണ് അധികവും ചികിത്സക്കായി എത്തിയിട്ടുള്ളത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തു നിന്ന് ആംബുലന്‍സില്‍ പമ്പയില്‍ വരെയാണ് രോഗിയെ എത്തിക്കുക. പമ്പയില്‍ നിന്ന് വേറെ ആബുലന്‍സിലാകും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുക.
ഇതുവരെ കോവിഡ് രോഗലക്ഷണം കണിച്ച ഏഴു പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം തന്നെ കോവിഡ് നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്.

ഏഴു ഡോക്ടര്‍മാര്‍, മൂന്നു സ്റ്റാഫ് നഴ്‌സുമാര്‍, മൂന്ന് ഫാര്‍മസിസ്റ്റുകള്‍, ഒരു സ്റ്റോര്‍ ഇന്‍ ചാര്‍ജ് തുടങ്ങി 22 പേരാണ് നിലവില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ രണ്ടു വെന്റിലേറ്ററുകള്‍, നാല് ഡീഫിബിലേറ്റര്‍, ഓക്സിജന്‍ സിലണ്ടറുകള്‍, മെഡിക്കല്‍ ലാബ്, എക്സ്റേ ലാബ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...