മേഘാലയയിലും പൗരത്വ പ്രതിഷേധത്തിനിടെ സംഘര്‍ഷം ; മരണം മൂന്നായി

For full experience, Download our mobile application:
Get it on Google Play

ഷില്ലോംഗ് : മേഘാലയയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മരണം മൂന്നായി. പതിനാറ് പേർക്ക് പരിക്കേറ്റു. ആറ് ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. വെള്ളിയാഴ്ച്ചയാണ് മേഘാലയയിലെ ഷിലോങ്ങിൽ സംഘർഷം തുടങ്ങിയത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഖാസി സ്റ്റുഡൻസ് യൂണിയനും ചില സന്നദ്ധ സംഘടനകളും ചേർന്നാണ് പ്രതിഷേധ റാലി നടത്തിയത്.

ഇതര സംസ്ഥാനക്കാർക്ക് പ്രവേശിക്കാനുള്ള അനുമതിയായ ഇന്നർലൈൻ പെർമിറ്റ് മേഘാലയയിലാകെ ഏർപ്പെടുത്തമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തി. ഇതിനെ ഗോത്ര ഇതര വിഭാഗം എതിർത്തതോടെയാണ് സംഘർഷം തുടങ്ങിയത്. സംഘർഷത്തിൽ ഖാസി സ്റ്റുഡൻസ് യൂണിയൻ നേതാവ് ലുർഷോയ് ഹിന്നിവിറ്റ കൊല്ലപ്പെട്ടു. സംഘർഷം നിയന്ത്രത്തിക്കാൻ കർഫ്യു പ്രഖ്യാപിച്ചെങ്കിലും പത്തു മണിക്കൂറിനു ശേഷം പിൻവലിച്ചു.

ഇന്നലെ ഉച്ചയോടെ വീണ്ടും തുടങ്ങിയ സംഘർഷം തുടരുകയാണ്. ഷില്ലോങ്ങിലാണ് രണ്ടു പേർ കൂടി കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മേഘാലയ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂർ ഇന്റർനെറ്റ് നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രി കൊൺറാഡ് സഗ്മ ഉന്നത യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...