പൗരത്വ നിയമം : മുസ്‍ലിം സംഘടനാ നേതാക്കളുടെ അപൂര്‍വ സംഗമ വേദിയായി കൊച്ചിയിലെ സമരപ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന സമരപ്രഖ്യാപനം കേരളത്തിലെ മുസ്‍ലിം സംഘടനാ നേതാക്കളുടെ അപൂര്‍വ സംഗമ വേദിയായി മാറി. വ്യത്യസ്ത ആശയധാരയിലുള്ള മുസ്‍ലിം സംഘടനകളുടെ പ്രമുഖ നേതാക്കള്‍ ഒരേ വേദിയില്‍ ഒരുമിച്ചിരിക്കുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യമാണ്.

കേരളത്തിലെ പ്രമുഖ സുന്നിസംഘടനകളുടെ നേതാക്കളെല്ലാം പരിപാടിയിലെത്തി. സമസ്ത ഇ.കെ-എ.പി വിഭാഗങ്ങളും ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമയും സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലയും സമ്മേളനത്തില്‍ പങ്കെടുത്തു. സമസ്ത ഇ.കെ വിഭാഗം ഉപാധ്യക്ഷന്‍ കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമുദായം ഐക്യത്തോടെ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറഞ്ഞു. ഇപ്പോള്‍ രൂപപ്പെട്ട ഐക്യത്തിന്റെ  ബലത്തില്‍ പൗരത്വ നിയമത്തിനെതിരെ പോരാട്ടം തുടരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു.

സമസ്ത ഇ.കെ വിഭാഗം മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‍വി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബുല്‍ ബുഷ്‌റ മൗലവി, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ നജീബ് മൌലവി എന്നിവരും സംസാരിച്ചു. കേരളം സ്വപ്നം കണ്ട ഒത്തുകൂടലാണിതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. കേരള നദ്‍വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, കെ.എന്‍.എം മര്‍കസുദ്ദഅ്‍വ വിഭാഗം നേതാവ് സിപി ഉമര്‍സുല്ലമി, വിസ്ഡം വിഭാഗം ജനറല്‍ സെക്രട്ടറി ടികെ അഷ്റഫ് എന്നിവരും സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...