പൗരത്വ നിയമ ഭേദ​ഗതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പ് ഉടൻ ആരംഭിക്കും : ബിജെപി മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദ​ഗതി നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി മദൻ കൗശിക്. ഇതിനായി പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ കണ്ടെത്താനും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായി അയൽസംസ്ഥാനമായ ഉത്തർപ്രദേശ് 32000 അഭയാർത്ഥികളുടെ പട്ടിക കേന്ദ്രത്തിന് നൽകിയതിന് ശേഷമാണ് ഉത്തരാഖണ്ഡ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേ​ദ​ഗതി വിഷയത്തിൽ നിരവധി ബോധവത്ക്കരണ പരിപാടികൾ ബിജെപി സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. കൂടാതെ ഡിസംബർ 30 മുതൽ ജനുവരി 14 വരെയുള്ള കാലയളവിൽ 13 പത്രസമ്മേളനങ്ങളും വിളിച്ചു ചേർത്തിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിം​ഗ് റാവത്ത്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ, എംപി അജയ് ഭട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല, മൂന്നൂറിലധികം റാലികളും സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നു.

മതപീഡനം ഭയന്ന് പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത മുസ്ലീം വിഭാ​ഗത്തിൽ പെടാത്ത അഭയാർത്ഥികൾക്ക് പൗരത്വ നിയമ ഭേദ​ഗതി പ്രകാരം പൗരത്വം നൽകും. സ്വാഭാവികമായി പൗരത്വം ലഭിക്കാൻ അർഹതയുള്ളവർക്കെല്ലാം പൗരത്വം ലഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. എന്നാൽ പൗരത്വ നിയമ ഭേദ​ഗതി ഭരണഘടനാ വിരു​ദ്ധമാണെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണെന്നും ആരോപിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...