അയോധ്യ പ്രാണപ്രതിഷ്ഠയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മന്ത്രിസഭാ പ്രമേയം പാസാക്കി കേന്ദ്രമന്ത്രിസഭ

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : അയോധ്യ പ്രാണപ്രതിഷ്ഠയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി കേന്ദ്രമന്ത്രിസഭ. 1974ല്‍ രാജ്യത്തിന്റെ ശരീരത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജനുവരി 22നാണ് രാജ്യത്തിന്റെ ആത്മാവിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് മന്ത്രിസഭാ പ്രമേയത്തിലുണ്ട്. ജനുവരി 22ന് രാജ്യത്തെ എല്ലാവരും ആത്മീയ സംതൃപ്തി നേടിയെന്നും പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. മന്ത്രിസഭയെ പ്രതിനിധീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ബുധനാഴ്ച പ്രമേയം അവതരിപ്പിച്ചത്. നൂറ്റാണ്ടിന്റെ സ്വപ്‌നത്തെ പ്രധാനമന്ത്രി സാക്ഷാത്കരിച്ചതായി പ്രമേയം പറയുന്നു. പ്രധാനമന്ത്രി ജനനായകനായി ഉയര്‍ന്നും നവയുഗപ്പിറവിയുടെ നായകനായെന്നും മന്ത്രിസഭാ പ്രമേയം അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് അയോധ്യയിലെ പ്രാണപ്രതിഷ്ഠ കാണാനായത് ജനതയുടെ ജന്മാന്തരങ്ങളിലെ അപൂര്‍വ സൗഭാഗ്യമാണെന്നും മന്ത്രിസഭ പ്രകീര്‍ത്തിച്ചു. ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് നടന്നതെന്ന് മന്ത്രിസഭാ പ്രമേയം പറയുന്നു. രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പ്രാണപ്രതിഷ്ഠയുടെ പേരില്‍ പ്രധാനമന്ത്രിയോട് നന്ദി പ്രകടിപ്പിച്ചു. ക്യാബിനറ്റ് വ്യവസ്ഥ നിലവില്‍ വന്നതിനുശേഷം ഇത്തരമൊരു നേട്ടമുണ്ടായിട്ടില്ലെന്നും പ്രമേയത്തില്‍ പറയുന്നു. ജനുവരി 22ന് കുറിയ്ക്കപ്പെട്ടത് ഇന്ത്യന്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണെന്നും മന്ത്രിസഭാ പ്രമേയം പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...