സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കടകംപള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍. സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ് നിയമസഭയില്‍ ഉന്നയിച്ചത് ആസൂത്രിതമായി ആണെന്നും റിപ്പോര്‍ട്ടിലെ വിഷയങ്ങള്‍ പി.ടി തോമസിന് ചോര്‍ന്നുകിട്ടിയതായി സംശയിക്കാവുന്നതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ ഒട്ടാകെ പുറത്തുവരുന്നില്ലെന്നും അതിന്റെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.

2016ന് ശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചയാകുന്നതെന്നും 2013ലാണ് എല്ലാം നടന്നതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി. അക്കാലത്ത് യു.ഡി.എഫ് സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അത് മറച്ചുവയ്ക്കാനായി ശ്രമം നടന്നുവെന്നും ഒരു ഡി.ജി.പിയുടെ കാര്യം മാത്രമാണ് ഇപ്പോള്‍ പറയുന്നതെന്നും രണ്ട് ഡി.ജി.പിയുടെ കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച്‌ സംശയമാണ് ഉള്ളതെന്നും അത് ഏത് സാധാരണക്കാരനും തോന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി നടത്തിയ പരാമര്‍ശം സര്‍ക്കാരിന്റെ അഭിപ്രായം തന്നെയാണെന്നും മന്ത്രി പറഞ്ഞു.

കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പി.ടി തോമസ് രംഗത്തെത്തിയിരുന്നു. ആസൂത്രിതവും സമര്‍ത്ഥവുമായുള്ള ഒരു അവതരണമാണ് ഈ വിഷയത്തില്‍ പി.ടി തോമസ് സഭയില്‍ നടത്തിയതെന്നും സി.എ.ജി റിപ്പോര്‍ട്ട് എന്ന് പറയാതെ തന്നെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം നിയമസഭയില്‍ ഉന്നയിച്ചുവെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. ഇതിന്റെ അര്‍ത്ഥം സി.എ.ജി റിപ്പോര്‍ട്ട് നേരത്തെ തന്നെ അദ്ദേഹത്തിനോ മറ്റ് മാദ്ധ്യമങ്ങള്‍ക്കോ ലഭിച്ചിരുന്നു എന്ന് വേണം മനസിലാക്കാനെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ഉണ്ടായത് ചട്ടലംഘനം ആണെന്നും അക്കാര്യം അന്വേഷണ വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനെയും പ്രതിയായി ചേര്‍ത്തിരുന്നു. പതിനൊന്ന് പ്രതികളുള്ള കേസിലെ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്മാനായ സനില്‍ കുമാര്‍. പേരൂര്‍ക്കട പോലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. എന്നാല്‍ കുറ്റവാളിയെന്ന് തെളിയും വരെ സനില്‍ കുമാര്‍ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...