തിരുവനന്തപുരം : പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിയമസഭയില്‍ വെയ്ക്കും മുമ്ബ് ചോര്‍ന്നുവെന്ന ആരോപണം തള്ളാതെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍. കേരള പോലീസിനെതിരായ ഗുരുതര കണ്ടെത്തലുകള്‍ അടങ്ങിയ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും മുമ്പേ പിടി തോമസ് സഭയില്‍ തന്നെ ഉന്നയിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന് ഒടുവിലായിരുന്നു സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
12-2-20 നായിരുന്നു റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. ഔദ്യോഗികമായി സഭയില്‍ റിപ്പോര്‍ട്ട് വെക്കും മുമ്ബേ ഉള്ളടക്കം മനപ്പൂര്‍വ്വം ചോര്‍ത്തിയെന്ന ഭരണപക്ഷ ആരോപണത്തിന്‍റെ സാധ്യത തള്ളാനാവില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. റിട്ടേര്‍ഡ് സ്പെഷ്യല്‍ സെക്രട്ടറി ആര്‍.രാജശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് റിപ്പോര്‍ട്ട് ചോര്‍ച്ച അന്വേഷിച്ചത്.