തിരുവനന്തപുരം : ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പി.ടി തോമസ്. കോടികളാണ് ബെഹ്റ വഴി ചെലവഴിച്ചത്. സര്‍ക്കാര്‍ അറിഞ്ഞിരുന്നോ എന്ന് വ്യക്തമാക്കണം. സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെങ്കില്‍ ബെഹ്റയെ പുറത്താക്കണം. അന്വേഷണം പ്രഖ്യാപിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലില്‍. പോലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. പോലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മ്മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡി.ജി.പി ഈ കമ്പനിക്ക് അനുവദിച്ച് നല്‍കി.
ഫണ്ട് വകമാറ്റം പോലുള്ള ഗുരുതര ആരോപണങ്ങള്‍ ഡി.ജി.പി നേരിടുന്നതിനിടെയാണ് സ്വകാര്യ കമ്പനിക്ക് പോലീസ് ആസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത അധികാരം അനുവദിച്ച് നല്‍കിയ വിവരങ്ങളും പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ സി.സി.ടി.വികളും സെര്‍വറുകളും സ്ഥാപിച്ച് പോലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്.