സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് വിമാന ടിക്കറ്റുകള്‍ വില്‍പന നടത്തി പണം തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് വിമാന ടിക്കറ്റുകള്‍ വില്‍പന നടത്തി പണം തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. 19 കാരനായ കോല്‍ക്കത്ത സ്വദേശി ഷിതിജ് ഷോ ആണ് പിടിയിലായത്.

ട്രാവല്‍ ഏജന്‍സിയുടെ ഉദ്യോ​ഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ടിക്കറ്റ് വില്‍പന നടത്തിയതെന്നാണ് പോലീസ് പറയുന്നത്. 25 ലക്ഷം രൂപയോളമാണ് ഇയാള്‍ ഇതുവഴി നേടിയത്. കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലെ ഐടി കമ്പനി ട്രാവല്‍ ഏജന്‍സിക്ക് ഉണ്ടാക്കി നല്‍കിയ സോഫ്റ്റ് വെയര്‍ ആണ് ഷിതിജ് ഹാക്ക് ചെയ്തത്. ട്ര‌ാവ‌ല്‍ ഏജന്‍സിയുടെ വെബ്സെെറ്റില്‍ കയറി ഇയാള്‍ ടിക്കറ്റ് വില്‍പന നടത്തിയിരുന്നതായി‌ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഷിതിജ് നല്‍കിയ ടിക്കറ്റില്‍ യാത്രചെയ്ത കൊല്‍ക്കത്ത സ്വദേശികളെ ചോദ്യം ചെയ്തപ്പോള്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ചുട്ടി ചുട്ടി എന്ന ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. ചുട്ടി ചുട്ടി ഉടമസ്ഥന്‍ അലോക് രഞ്ജന്‍ മണ്ഡല്‍ ആണ് ഹണി എന്ന് പേരുള്ള ഷിതിജിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. 20ശതമാനം വിലക്കുറച്ച്‌ നല്‍കാമെന്ന് പറഞ്ഞാണ് ഷിതിജ് അലോക്കിനെ സമീപിച്ചതെന്നും കണ്ടെത്തി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...