ഭാര്യയുമായുണ്ടായ തർക്കത്തെത്തുടർന്നു യുവാവ് 3 വയസ്സുള്ള മകളെ വെള്ളത്തിൽ മുക്കി കൊന്നു ; മകനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമം ; പിതാവെന്ന് പറയുന്ന ക്രിമിനല്‍ ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

നാഗർകോവിൽ :  ഭാര്യയുമായുണ്ടായ തർക്കത്തെത്തുടർന്നു യുവാവ് മൂന്നു വയസ്സുള്ള മകളെ വീട്ടിൽ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊന്നു. കൂടാതെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ആറു വയസ്സുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നു. പിതാവെന്ന് പറയുന്ന ക്രിമിനല്‍ ഒളിവില്‍ പോയി. പണയം വെച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്നാണു ക്രൂരത.

അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാർത്താണ്ഡപുരം സ്വദേശി ചെന്തിൽ കുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള കലഹത്തെത്തുടർന്ന് എൽകെജി വിദ്യാർഥിനിയായ മകൾ സഞ്ചനയെ കൊലപ്പെടുത്തിയത്. മകൻ ശ്യാം സുന്ദറാണ് ആശുപത്രിയിലുള്ളത്. ഒന്നര ലക്ഷം രൂപയ്ക്കു ബാങ്കിൽ പണയം വെച്ച ആഭരണങ്ങൾ  തിരിച്ചെടുത്ത് തരാത്തതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി.

ഇതെത്തുടർന്ന് ചെന്തിൽകുമാർ പുറത്തേക്കു പോയി.  കുറച്ചുകഴിഞ്ഞാണു സമീപത്തെ ബന്ധുവീടിനു മുന്നിൽ  കഴുത്തിൽ കയർ മുറുകിയ നിലയിൽ അബോധാവസ്ഥയിൽ മകനെ കണ്ടെത്തുന്നത്. ചെന്തിൽ കുമാർ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണു പോലീസ് പറഞ്ഞത്. ബന്ധുവീട്ടിൽ നിന്നു ചെന്തിൽകുമാർ മകനെ കൂട്ടിക്കൊണ്ടുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...