Monday, June 17, 2024 2:02 pm

‘കൂട്ടിലടയ്ക്കപ്പെട്ട കിളി’ ; കൊടുങ്കാറ്റ് സൂചിപ്പിച്ച് സമാന്ത, വിവാഹ മോചനം ഉറപ്പിച്ച് ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സമാന്തയും നാഗ ചൈതന്യയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളുമെല്ലാം ഒരുപാട് ആഘോഷിച്ചതാണ്. എന്നാല്‍ ഈയ്യടുത്തായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് നിരാശ പകരുന്നതും അമ്പരപ്പിക്കുന്നതുമാണ്. സോഷ്യല്‍ മീഡിയയിലെങ്ങും സമാന്തയും നാഗ ചൈതന്യയും വിവാഹ മോചിതരാവുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

സമാന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് മാറ്റിയതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. തുടക്കത്തില്‍ താരം തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പിന്നാലെ താരങ്ങള്‍ പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു. ഇതിനിടെ സമാന്ത പങ്കുവച്ച ചില പോസ്റ്റുകളും സ്‌റ്റോറികളും വിവാഹ മോചനമെന്ന സൂചന നല്‍കുന്നതുമായിരുന്നു.

ഇപ്പോഴിതാ ഒരു വശത്ത് വിവാഹ മോചന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമാന്ത പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ആരാധകരില്‍ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. ഒരു കിളിക്കൂടിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത എന്നാണ് സമാന്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുകയാണ്.

സമാന്തയുയം നാഗ ചൈതന്യയും പിരിയുകയാണെന്ന ചര്‍ച്ചകള്‍ക്ക് കരുത്തു പകരുന്നതായി മാറുകയാണ് താരത്തിന്റെ ഈ സ്‌റ്റോറിയും. കഴിഞ്ഞ ദിവസങ്ങളില്‍ താരം പങ്കുവച്ച സ്റ്റോറികളും സമാനമായ രീതിയിലുള്ളതായിരുന്നു.

തങ്ങള്‍ പിരിയുന്ന വിവരം സമാന്ത പറയാതെ പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അത് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായി മാറുമെന്നുറപ്പാണ്. കാരണം അത്രമേലാണ് സമാന്തയേയും നാഗ ചൈതന്യയേയും ആരാധകര്‍ സ്‌നേഹിച്ചത്. ഇതിനിടെ ഇതേ വിഷയം നാഗ ചൈതന്യയുടെ അച്ഛനും സൂപ്പര്‍ താരവുമായ നാഗാര്‍ജുനയേയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഗ് ബോസ് തെലുങ്കിന്റെ അവതാരകനാണ് നാഗാര്‍ജുന. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നാഗാര്‍ജുന മാധ്യമങ്ങളെ കാണുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പത്രസമ്മേളനം അവസാന നിമിഷം ഉപേക്ഷിച്ചിരിക്കുകയാണ്. പത്രസമ്മേളനം വേണ്ടെന്ന് വെക്കാനുള്ള കാരണമായി പറയുന്നത് കൊവിഡ് പ്രതിസന്ധിയാണെന്നാണ്.

ബിഗ് ബോസിന്റെ മറ്റ് പ്രൊമോഷന്‍ പരിപാടികളൊക്കെ മുന്‍ കൂട്ടി നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുന്നുണ്ട്. അങ്ങനെയിരിക്കെ നാഗാര്‍ജുന മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്മാറിയതിന്റെ കാരണം നാഗ ചൈതന്യയും സമാന്തയും തമ്മില്‍ പിരിയുകയാണോ എന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ സാധിക്കാത്തത് കൊണ്ടാണെന്നാണ് വിലയിരുത്തലുകള്‍.

നേരത്തെ നാഗാര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തില്‍ സമാന്തയുടെ അസാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നാഗാര്‍ജുനയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സമാന്ത കാത്തുസൂക്ഷിച്ചിരുന്നത്.

എല്ലാവരും ചേര്‍ന്ന് യാത്രകള്‍ പോകുന്നതും ആഘോഷങ്ങളുടെ ഭാഗമാകുന്നതുമെല്ലാം പതിവായിരുന്നു. നാഗാര്‍ജുനയുടെ പിറന്നാളില്‍ നിന്നും സമാന്ത വിട്ടു നില്‍ക്കണമെങ്കില്‍ അതിന് പിന്നില്‍ വലിയൊരു കാരണമുണ്ടാകുമെന്നും അത് വിവാഹ മോചനം തന്നെയാകുമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടുത്ത മഹാമാരി പക്ഷിപ്പനിയില്‍ നിന്ന്; മുന്നറിയിപ്പുമായി സിഡിസി മുന്‍ ഡയറക്ടര്‍

0
വാഷിംഗ്ടണ്‍ : അടുത്ത മഹാമാരി പക്ഷിപ്പനിയില്‍ നിന്നായിരിക്കുമെന്ന് സെൻ്റർസ് ഫോർ ഡിസീസ്...

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയത് ; വി...

0
തിരുവനന്തപുരം : സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും...

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി...

400 പേർക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു

0
ഷാർജ: ബലിപെരുന്നാൾ ദിനത്തിൽ അർഹരായ 400 പേർക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണൽ...