കശാപ്പ് നിയന്ത്രണം ശരിവെച്ച് കൊല്‍ക്കത്ത ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബലിപെരുന്നാളിന് മുന്നോടിയായി പൊതുസ്ഥലങ്ങളില്‍ കന്നുകാലികളെ അറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കന്നുകാലി അറവ് നിയന്ത്രിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. 1958-ലെ മുഹമ്മദ് ഹനീഫ് ഖുറേഷി കേസിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. പൊതുസ്ഥലങ്ങളിലെ മൃഗബലിയും അറവും തടയണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. മൃഗസംരക്ഷണ നിയമങ്ങളും സുപ്രീം കോടതിയുടെ മുന്‍കാല ഉത്തരവുകളും കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ ബലിപെരുന്നാള്‍ ചടങ്ങുകള്‍ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പശുവിനെ ബലി നല്‍കുന്നത് മതപരമായ ചടങ്ങിന്റെ ഭാഗമല്ലെന്നാണ് കോടതി പറഞ്ഞത്. ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പശുവിനെ ബലി നല്‍കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയോ ഇസ്ലാം മതവിശ്വാസപ്രകാരം അനുശാസിക്കുന്ന മതപരമായ ആചാരമോ അല്ല. മുഹമ്മദ് ഹനീഫ് ഖുറേഷി ആന്‍ഡ് അദേഴ്‌സ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ബീഹാര്‍ എന്ന കേസില്‍ സുപ്രീം കോടതി ഇത് വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് സുജോയ് പോള്‍, ജസ്റ്റിസ് പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...