കോഴിക്കോട് : ലോക്ക്ഡൗണ്‍ ലംഘിച്ച് ആള്‍ക്കൂട്ടമെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റ് താത്ക്കാലികമായി അടച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ രാവിലെ ഏഴ് മുതല്‍ 10 വരെ പ്രവര്‍ത്തിക്കുവാനായിരുന്നു തീരുമാനം. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ ലോറികളും വില്‍പ്പനക്കാരും ജനങ്ങളും എത്തിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടക്കുകയായിരുന്നു . മീനുമായി എത്തിയ ഏഴ് ലോറികള്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് തിരിച്ച് അയച്ചു. ഇന്ന് കോര്‍പ്പറേഷനില്‍ ചേരുന്ന യോഗത്തില്‍ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും.
ലോക്ക്ഡൗണ്‍ : ആള്‍ക്കൂട്ടമെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റ് താത്ക്കാലികമായി അടച്ചു
RECENT NEWS
Advertisment