കൊവിഡ് 19 : ഗള്‍ഫിലെ സ്കൂളുകളില്‍ മാറ്റിവെച്ച സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദുബായ് : സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള സ്കൂളുകളില്‍ ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനം. മാര്‍ച്ച് 19 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഇവ വിദേശ സ്കൂളുകളില്‍ ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ബുധനാഴ്ച ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങളെല്ലാം അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്കൂളുകളും മറ്റും ദീര്‍ഘകാലം അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓരോ രാജ്യങ്ങളിലും പ്രത്യേകം പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍. പരീക്ഷ നടത്തിയാലും ഉത്തരക്കടലാസുകള്‍ ഇന്ത്യയിലെത്തിക്കാനും സാധ്യമാവില്ല. പരീക്ഷാഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമെടുത്ത് സ്കൂളുകളെ അറിയിക്കും. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റിവെച്ച പരീക്ഷകള്‍ക്ക് പകരം പുതിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും.

അധികൃതരുമായി വിശദമായ കൂടിയാലോചനകള്‍ നടത്തിയും എന്‍ട്രന്‍സ് പരീക്ഷകളും മറ്റ് അഡ്മിഷന്‍ തീയ്യതികളുമൊക്കെ പരിഗണിച്ചുമായിരിക്കും പുതിയ തീയതി തീരുമാനിക്കുക. പരീക്ഷകള്‍ തുടങ്ങുന്നതിന് 10 ദിവസം മുമ്പ് എല്ലാവരെയും വിവരമറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...