കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തു. നിലവില്‍ സ്ഥിരപ്പെടുത്തിയവര്‍ക്ക് താല്‍ക്കാലിക തസ്തികയില്‍ തുടരാമെന്ന് കോടതി നിര്‍ദേശിച്ചു.
പത്ത് വര്‍ഷമോ അതിലധികമോ ദിവസക്കൂലി, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് കൈക്കൊണ്ടിരുന്നത്. ഗാര്‍ഡനര്‍, റൂംബോയ്, സെക്യൂരിറ്റി ഗാര്‍ഡ്, ഇലക്ട്രിസിറ്റി വര്‍ക്കര്‍, ഡ്രൈവര്‍, പ്രോഗ്രാമര്‍, പമ്ബ് ഓപറേറ്റര്‍, പ്ലംബര്‍ എന്നീ തസ്തികളിലുള്ള 35ലേറെ പേരെയാണ് സ്ഥിരപ്പെടുത്തിയത്.
തീരുമാനത്തിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സിന്‍ഡിക്കേറ്റ് അംഗമായ ഡോ. പി. റഷീദ് അഹമ്മദ് പരാതി നല്‍കിയിരുന്നു. അധിക സാമ്ബത്തിക ബാധ്യത വരുന്ന കാര്യങ്ങളില്‍ കേരള പി.എസ്.സിയുടെ അനുവാദമില്ലാതെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.